സ്വാമി നിർമ്മലാനന്ദഗിരി മഹരാജിന്റെ പ്രഭാഷണങ്ങൾ കേട്ട് കുറിച്ചെടുത്തവ ക്രോഡീകരിച്ചത്. വാക്കുകളിലോ ആശയങ്ങളിലോ എന്തെങ്കിലും തെറ്റായോ അബദ്ധമായോ കണ്ടെത്തിയാൽ അത് ലേഖകന്റെ അറിവില്ലായ്മയായി കണ്ട് പൊറുക്കണം. സാരമായിട്ടുള്ളതെല്ലാം ഗുരുവരുളാകുന്നു.
Saturday, August 9, 2008
ഓട്ടിസം-1
ഓട്ടിസമുള്ള കുട്ടികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ച് വരികയാണു. ഇരുനൂറ്റിയന്‍പതിനു ഒന്നാണു ഇന്ത്യയിലെ കണക്ക്. അമേരിക്കയില്‍ അത് നൂറ്റിയന്പതിനു ഒന്നും. ലോകം ഭൌതികമായും ബൌദ്ധികമായും ഏറ്റവും പുരോഗമിച്ച രാജ്യത്താണു ഏറ്റവും കൂടുതല്‍ വൈകല്യമുള്ളവര്‍. ഇത് എന്തുതര്‍ം വിരോധാഭാസമാണു? ആയുര്‍വ്വേദത്തിന്റെ തഥ്യകളിലൂടെ പോയാല്‍ ഓട്ടിസം ഒരു ജനിതക പ്രധിഷേധമാനെന്ന് കാണാം. ഓട്ടിസമുള്ള കുട്ടിയെ പരിശോധിച്ചാല്‍ അവന്റെ തലച്ചോറിനു തകരാറുകള്‍ ഒന്നും തന്നെ കാണുകയില്ല. ആശയവിനിമയത്തിലെ പിഴവിനേയാണു ഓട്ടിസമായി നാം തിരിച്ചറിയുന്നത്. തലച്ചോറില്‍ നിന്നും പുറപ്പെട്ട് കര്‍മ്മപഥത്തിലേക്ക് പോകുന്ന മസ്തിഷ്ക സന്ദേശങ്ങള്‍ ഇടയ്കെവിടെയൊ വഴിതെറ്റിപ്പോകുന്നു. അതിനുള്ള ഒരു യന്ത്രമാതൃക കണ്ടെത്താന്‍ മോഡേണ്‍ മെഡിസിന് കിണഞ്ഞുശ്രമിച്ചുകൊണ്ടിരിക്കുകയാണു. സാധാരണ ജീവിത സങ്കല്പങ്ങള് വിട്ട് മറ്റൊരു ഭാവാത്മക ലോകത്തില്‍ വിഹരിക്കുന്നവരാണു ഓട്ടിസം ബാധിച്ചവര്‍. പലതും കേള്‍ക്കാനോ പലതുമായി പ്രതികരിക്കാനോ അവര്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് അത്തരം മസ്തിഷ്കകേന്ദ്രങ്ങള്‍ അവര്‍ ബോധപൂര്‍വ്വം പ്രവര്‍ത്തിപ്പിക്കാതെയിരിക്കുന്നു. ഈ ഒരവസ്ഥയില്‍ അവരെ എത്തിച്ചത് അവരുടെ അച്ഛനമ്മമാരാണു എന്ന് നിസംശയം പറയാം. പാരമ്പര്യം വിട്ടുള്ള ദാമ്പത്യം സര്‍വ്വസാധാരണമായതോടെ രോഗാതുരമായ ഒരു തലമുറ ജനിച്ചു തുടങ്ങി. ശിഷ്ടാചാരപ്രകാരമുള്ള ജീവിതം നയിച്ചില്ലെങ്കില്‍ കുട്ടികളില്‍ വൈകല്യമുണ്ടാകുമെന്ന് പണ്ടുള്ളവര്‍ വിശ്വസിച്ചിരുന്നു. അന്നുള്ളവര്‍ക്ക് ദാമ്പത്യം ഒരു നേരമ്പോക്കോ ഇന്നത്തെപ്പോലെ മൃഗതൃഷ്ണ തീര്‍ക്കാനുള്ള ഒരുപാധിയോ ആയിരുന്നില്ല. അതു കൊണ്ട് അന്ന് ജനിച്ചിരുന്ന കുട്ടികളില്‍ മസ്തിഷ്ക വൈകല്യങ്ങള്‍ കുറവായിരുന്നു. ആധുനികനു ഇത് സമ്മതമാവില്ല എന്നറിയാം. എങ്കിലും സത്യമതാണു. നമ്മുടെ ചുറ്റുപാടുമുള്ള പഴയ കുടുംബങ്ങളിലെ കാര്യമൊന്ന് ആലോചിച്ച് നോക്കിയാല്‍ ഇത് മനസിലാകും. അന്നൊക്കെ നാട്ടില്‍ ഒന്നോ രണ്ടോ ബുദ്ധിമാന്ദ്യമുള്ളവരൊക്കെ ഉണ്ടായിരുന്നുള്ളു. ഇന്ന് അതാണോ സ്ഥിതി? പണ്ട് ഒരു പെണ്‍കുട്ടി ഗര്‍ഭിണിയാകുമ്പോള്‍ ഒരു കുടുംബത്തിന്റെ മുഴുവന്‍ സംരക്ഷണവും അവള്‍ക്ക് കിട്ടിയിരുന്നു. അന്നവള്‍ക്ക് അന്തര്‍സംഘര്‍ഷങ്ങള്‍ കുറവായിരുന്നു. ഇന്ന് കുടുംബങ്ങള്‍ ഭൂരിഭാഗവും അണുകുടുംബങ്ങളായി. ദമ്പതികള്‍ക്കിടയില്‍ സ്നേഹവും വിശ്വാസവും കുറഞ്ഞു. പ്രൊഫഷന്റെ തിരക്കുകളും സമ്മര്‍ദ്ദവും വേറെ. അതിനിടയിലാണു അറിഞ്ഞോ അറിയാതെയോ ഒരു ജീവന് പിറവിയെടുക്കുന്നത്. പലര്‍ക്കും അത് വിളിക്കാതെ വരുന്ന അതിഥിയാണു. പാരമ്പര്യത്തിലൂടെ സ്വാംശീകരിക്കുന്ന സാരവത്തായ ഒരു ജീവിതത്തിന്റെ രൂപരേഖ ഓരോരുത്തരുടേയും ബോധത്തില്‍ ഉണ്ടായിരിക്കും. അതുപോലെ ഒരു ആധുനിക ജീവിതം വേറെയുമുണ്ട്. ഇവ തമ്മില്‍ പൊരുത്തപ്പെടാതെ വന്നാല്‍ അന്തര്സംഘര്ഷം ഉണ്ടാകും. ഉള്ളില്‍ പ്രതിഷ്ഠിതമായ സാരവത്തായ ജീവിത ബോധത്തെ മറച്ചു കൊണ്ട് താല്ക്കാലികമായ ആധുനിക ലോകത്തെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുമ്പോള്‍ ആന്തരികമായി ഉണ്ടാകുന്ന പ്രതിഷേധമല്ലേ അനന്തരതലമുറകളില്‍ ഓട്ടിസമായി പ്രകടീഭവിക്കുന്നത്? മഠപ്പുരവൈദ്യത്തിലൊക്കെ ബുദ്ധിമാന്ദ്യങ്ങളെ ഇങ്ങനെ കാണാനാണു താല്‍പ്പര്യം.. ഇതുണ്ടാകാതിരിക്കണമെങ്കില്‍ ഹിംസാദി ദശപാപങ്ങള്‍ ഒഴിവാക്കണമെന്ന് അവര്‍ നിര്‍ദ്ദേശിക്കുന്നു. ഒന്നിനേയും ദ്രോഹിക്കരുത്. ഒന്നും മോഷ്ടിക്കരുത്. ഒന്നിലും ദുരാശ പാടില്ല. ഏഷണി പറയുകയോ കഠിനമായ വാക്കുകള്‍ ഉപയോഗിക്കുകയൊ ചെയ്യരുത്. സത്യമേ പറയാവു. ഇല്ലാത്തത് ഒന്നും ഉണ്ടാക്കിപ്പറയരുത്. ദ്രോഹവിചാരവും പരധനാസക്തിയും പാടില്ല.സത്യദൃക്കായിരിക്കണം. ഇതു മനസിലാക്കിയിരുന്ന അമ്മമാര്‍ മക്കളെ അതിനനുസരിച്ചാണു പണ്ട് വളര്‍ത്തിയിരുന്നത്. മകള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞാല്‍ പഴയ അമ്മമാര്‍ പറഞ്ഞു കൊടുക്കും, 'മകളെ നീയിനി ചക്ക മുറിക്കണ്ട', 'കുമ്പളങ്ങാ കഷണിക്കണ്ട' എന്നൊക്കെ. ചക്കക്കുരു പിളരുമ്പോള്‍ അതിനുള്ളിലിരിക്കുന്ന ജീവനാണു പിളര്‍ത്തപ്പെടുന്നത്. കുമ്പളങ്ങ അരിയുമ്പോള്‍ കുരുമുറിഞ്ഞ് അതിലിരിക്കുന്ന ജീവന് ഹിംസിക്കപ്പെടും. ജീവശൃംഘലയില്‍ അതിന്റെ ആന്ദോളനങ്ങള്‍ ഉണ്ടാകുമെന്നും അത് മകളുടെ ഉള്ളിരിക്കുന്ന കുഞ്ഞിലെ ജീവന്റെ ബോധത്തില്‍ ചെന്ന് പറ്റി അതിനെ താറുമാറാക്കുമെന്നും അന്നത്തെ പഠിപ്പില്ലാത്ത അമ്മമാര്‍ വിചാരിച്ചിരുന്നു. എത്ര സമഗ്രമായാണു അവര്‍ ലോകത്തെ കണ്ടിരുന്നത്! ഇന്നോ? ഒരേ ലോഹം പല മൂശകളിലൊഴിച്ച് പലരൂപത്തിലുള്ള സാമഗ്രികള്‍ നിര്‍മ്മിക്കുന്ന കുശവനേപ്പോലെയാണു, പ്രകൃതി ഒരേജീവന്‍ തന്നെ പല യോനികളിലായി പലരൂപത്തില്‍ സൃഷ്ടിക്കുന്നത് എന്നവര്‍ വിചാരിച്ചു. മാനായും മനുഷ്യനായും ഇരിക്കുന്നത് ഒരേജീവസത്ത തന്നെ. പ്രകൃതിയിലെ ജീവജാലങ്ങള്‍ക്കിടയിലെ പാരസ്പര്യം നിഷേധിക്കാന്‍ പണ്ടുള്ളവര്‍ തയ്യാറായിരുന്നില്ല. അതുകൊണ്ട് ചീരയരി പാകന്‍ തുടങ്ങുന്ന ഗര്‍ഭിണി ബി.എച്ഛ്.സി പൊടി എടുക്കുന്നതു കണ്ടാല്‍ അവര്‍ തടയും. പകരം മുറിയരി ഇട്ടുകൊടുക്കാന്‍ ഉപദേശിക്കും. മണ്ണില്‍ ഉറുമ്പുകളുണ്ട്. അവ ചീരയരി എടുത്തുകൊണ്ട് പോകും. നമുക്ക് ചീര വേണം. ഉറുമ്പിനു അതിന്റെ ഭക്ഷണവും. അതുകൊണ്ട് ഉറുമ്പിനു മറ്റെന്തെങ്കിലും ആഹാരം കൊടുത്ത് ചീര സംരക്ഷിക്കണം. അതിനാണു മുറിയരി. ഇതൊക്കെ അനുശീലിക്കുന്നതു വഴി ജീവജാലങ്ങള്‍ക്കിടയിലെ പാരസ്പര്യത്തെക്കുറിച്ചുള്ള ഒരു തത്ത്വം ഉള്‍ക്കൊള്ളുകയാണു ഗര്‍ഭിണി ചെയ്യുന്നത്. അത് ഉള്ളില്‍ വളര്‍ന്നുവരുന്ന ജീവന്റെ ബോധത്തിലേക്ക് രേഖപ്പെടുമ്പോള്‍ ഉത്തമനായ ഒരു കുഞ്ഞ് ജന്മമെടുക്കും. ഇന്ന് മത്സരത്തിന്റേതല്ലാത്ത എന്ത് സന്ദേശമാണു കൊടുക്കാനുള്ളത്? അതു പോലെ സഭ്യമായ വാക്കുകള്‍. രണ്ട് മാസമായാല്‍ കുഞ്ഞ് ശബ്ദം തിരിച്ചറിയാന്‍ തുടങ്ങും.. പിന്നെ അമ്മ പറയുന്നതും കേള്‍ക്കുന്നതും സൂക്ഷിച്ച് വേണം. അമ്മയുടെ ശബ്ദത്തിലൂടെ-അമ്മ കേള്‍ക്കുന്ന ശബ്ദത്തിലൂടെയും- തന്റെ പാരമ്പര്യ ജനിതകത്തിലിരിക്കുന്ന അര്‍ത്ഥവിന്യാസങ്ങളെ അതിന്റെ ആന്തരികഘടനകളിലേക്ക് കുഞ്ഞ് ഉള്‍ക്കൊള്ളുന്ന കാലമാണത്. ആ സമയത്ത് നന്മയും സത്യവും മൂല്യങ്ങളും ശബ്ദമായി ഗര്‍ഭസ്ഥശിശുവിന്റെ ഉള്ളിലേക്ക് ചെല്ലണം. പണ്ടൊക്കെ അതിനു സാദ്ധ്യമായ സമാധാനപരമായ അന്തരീക്ഷമുണ്ടായിരുന്നു. ഇന്നോ? വിശ്രമസമയത്തിന്റെ ഒട്ടുമുക്കാല്‍ പങ്കും സ്ത്രീകള്‍ ചെലവഴിക്കുന്നത് ചാനലുകള്‍ക്ക് മുന്നിലാണു. അതില്‍ നിന്ന് ഉയരുന്ന അസംബന്ധങ്ങളും ബഹളങ്ങളും ആക്രോശങ്ങളും അമ്മയ്കൊപ്പം കുഞ്ഞും കേള്‍ക്കുന്നു. അതിനു അനുഗുണമായ ബോധം രൂപപ്പെട്ടാണു കുഞ്ഞ് ജനിക്കുന്നത്. അനാശാസ്യ ബന്ധങ്ങളുടേയും അവിഹിത വേഴ്ചകളുടേയും നാടകീയാവതരണങ്ങള്‍ കേട്ട് വളര്‍ന്നാല്‍ കുഞ്ഞും അങ്ങനെയൊക്കെ ആയിത്തീരും. അല്ലെങ്കില്‍ ഈ സമൂഹത്തില്‍ നിന്നു തന്നെ മുഖം തിരിക്കും. ഓട്ടിസമുള്ളവരില്‍ ഈ രണ്ട് സ്വഭാവങ്ങളും വളരെ പ്രകടമായിക്കാണാം.സമൂഹത്തിന്റെ പൊതു സ്വഭാവം അഴിമതിയും അക്രമവുമാനെന്ന് കേട്ടാല്‍ ജനിക്കുന്ന കുഞ്ഞിനും അഴിമതിയും അക്രമവും ചെയ്യാന്‍ മടിക്കില്ല. ഇന്നത്തെ അമ്മമാര്‍ ആഗ്രഹിക്കുന്നതും അത്തരം കുഞ്ഞുങ്ങളെ പ്രസവിക്കാനാനെന്ന് തോന്നുന്നു. ജീവിതത്തില്‍ പിടിച്ചു നില്ക്കാന് അതൊക്കെ ആവശ്യമാണെന്ന ചിന്താഗതിക്കാരാണു ഭൂരിഭാഗം അമ്മമാരും. സീരിയലിലും വാര്‍ത്തകളിലും നാം കാണുന്നത് പൊതുജീവിതമല്ലെന്നും അതില്‍ നിന്നുള്ള വ്യതിയാന(Exception)മാണെന്നും മനസിലാക്കാതെയാണു അവര്‍ അതൊക്കെ കണ്ട് ആസ്വദിക്കുന്നത്. ഗര്‍ഭിണി അതാസ്വദിക്കുമ്പോള്‍ അവള് മാത്രമല്ല, അടുത്ത തലമുറകൂടി നശിക്കുന്നു.മാത്സര്യവും ദുരാശയും പണക്കൊതിയും ഇല്ലാത്തത് പറഞ്ഞുണ്ടാക്കുന്നതും ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമായിട്ടുണ്ട്. അവ സ്റ്റ്രെസ്സ് ഉണ്ടാക്കുന്നു എന്ന് നാം അറിയാറില്ല. സ്റ്റ്രെസ്സ് തൈറോയിഡില്‍ മാറ്റമുണ്ടാക്കും. തൈറോയിഡില്‍ ഉണ്ടാകുന്ന ഏതൊരു ചെറിയ മാറ്റവും ഉത്തോലകത്തില്‍ പ്രവര്‍ത്തിക്കുന്ന കല്ല് പോലെ ഉള്ളിലിരിക്കുന്ന കുഞ്ഞില്‍ പതിന്മടങ്ങായി ചെന്ന് വീഴും. ജന്മവൈകല്യത്തിനുള്ള സാദ്ധ്യത അവിടെ ആരംഭിക്കുകയായി. ഇതൊഴിവാക്കാന്‍ അമ്മയാകുന്നവള്‍ സൌമ്യമായിരിക്കണം. തര്‍ക്കിക്കാനോ പിടിച്ചടക്കാനോ പോകരുത്. ഇന്ന് ആര്‍ക്കു കഴിയും ഇതിനൊക്കെ? ലോകം സുഖവും സമൃദ്ധവും ശാന്തിപൂര്‍ണ്ണവുമായിത്തീരാന്‍ ഒരു പ്രജയെ ജനിപ്പിക്കുന്നവളാണു താനെന്ന് എത്രപേര്‍ക്ക് ബോധമുണ്ട്? യഥാര്‍ത്തില്‍ ഉത്തമനായ ഒരു കുട്ടിക്കുവേണ്ടിയൊന്നുമല്ല ഇന്ന് ദമ്പതികള്‍ ഇണചേരുന്നത്. നൈമിഷികമായ ഒരു സുഖം. അത് അനുഭവിക്കുക. അതിന്റെ ഉപോല്‍പ്പന്നമായി കുഞ്ഞ് പിറക്കുന്നു. ഉത്തമനായ പ്രജയെ ലഭിക്കണമെങ്കില്‍ അതിനു ആദ്യമായി സ്ത്രീക്ക് വേണ്ടത് വിനയമാണു. ഇന്ന് അതില്ല. വിനയം എന്തോ മോശമായ കാര്യമാണെന്നാണു സമൂഹവും ആധുനികരായ മാതാപിതാക്കളും അവളെ പഠിപ്പിച്ച് വച്ചിരിക്കുന്നത്. അത് അടിമത്തമാണെന്ന് ഫെമിനിസ്റ്റുകളും പ്രചരിപ്പിക്കുന്നു. മത്സരത്തിന്റേതായ ഈ ലോകത്തില്‍ പൌരുഷമാണു ആവശ്യമെന്ന് ഒരു ധാരണ പരന്നിട്ടുണ്ട്. പൌരുഷം വേണ്ടിടത്താവാം. പക്ഷെ ദാമ്പത്യത്തില്‍ അത് പ്രയോജനപ്പെടില്ല. അവിടെ അവള് സ്വീകര്‍ത്താവാണു. അതിന്റെ വിനയം ആദ്യമുണ്ടാകണം. ഇന്ന് അതിനുള്ള സാഹചര്യം കുറവാണു. പലപ്പോഴും പുരുഷനേക്കാള്‍ മികച്ച പഠിപ്പും തൊഴിലുമുള്ളവരായിരിക്കും സ്ത്രീകള്‍. പ്രായം ഏതാണ്ട് സമമായിരിക്കും. പുരുഷനേക്കാള്‍ സ്ത്രീയുടെ പ്രായം കൂടിയിരിക്കുന്ന സാഹചര്യങ്ങളും കുറവല്ല. സ്ത്രീധനത്തിന്റെ പേരിലുള്ള കച്ചവടം കൂടിയാകുമ്പോള്‍ വിനയാന്വിതയാകാന്‍ അവള്‍ക്കെങ്ങനെ കഴിയും? വേറൊന്നുള്ളത്,കണ്ടും പരിചയപ്പെട്ടുമാണു കൂടുതല്‍ വിവാഹങ്ങളും ഇന്ന് നടക്കുന്നത്. മാതാപിതാക്കള്‍ ആലോചിച്ചുറപ്പിക്കുന്ന വിവാഹമായാലും ആലോചിച്ചുറപ്പിച്ചുകഴിഞ്ഞാല്‍ അടുത്ത് പരിചയപ്പെടല്‍ തുടങ്ങുകയായി. അതിപരിചയം ദാമ്പത്യത്തില്‍ ആവശ്യമായി വരുന്ന വിനയത്തെ ഇല്ലാതാക്കുന്നു. ഇങ്ങനെയുള്ള ഈ സമൂഹം കുട്ടികളെ ഉല്‍പ്പാദിപ്പിക്കാതിരിക്കുകയാണു ഉത്തമം. സ്ത്രീക്കും പുരുഷനും മദിച്ച് ജീവിക്കാനുള്ള ഒരു സംവിധാനമായി ദാമ്പത്യം ചുരുങ്ങുമ്പോള്‍ കുട്ടികള്‍ അനാവശ്യമാണെന്ന് ആധുനിക സമൂഹം തിരിച്ചറിഞ്ഞാല്‍ ഓട്ടിസമുള്ള അനേക ലക്ഷം കുഞ്ഞുങ്ങള്‍ ജനിക്കുന്നത് ഒഴിവാക്കാം. ദമ്പതിക്രിയയില്‍ സ്ത്രീ സ്വീകര്‍ത്താവാണു എന്ന് പറഞ്ഞല്ലോ. അനേക ലക്ഷം പുരുഷബീജങ്ങളില്‍ നിന്ന് അവള്‍ക്ക് വേണ്ട ഒന്നിനെ അവള് തിരഞ്ഞെടുക്കുമ്പോഴാണു ഗര്‍ഭധാരണം സാദ്ധ്യമാകുന്നത്. ആ തിരഞ്ഞെടുക്കുന്ന ഒന്ന് ലോകകണ്ടകനായ രാവണനാകാം. അല്ല്ലെങ്കില് ഭരതനെപ്പോലെ കാളിദാസനെപ്പോലെ അതിപ്രഗത്ഭരാകാം. അത് തിരിച്ചറിയണമെങ്കില്‍ അവളില്‍ സരസ്വതി ഉണരണമെന്ന് പണ്ടുള്ളവര്‍ പറയും. വിനയമില്ലെങ്കില്‍ സരസ്വതി തെളിയില്ല. അറിവാണു സരസ്വതി. എന്താണു സ്ത്രീ അറിഞ്ഞിരിക്കേണ്ടത്? ലോകക്ഷേമകരമായി ജീവിക്കാന്‍ കഴിയുന്ന ഒരു പ്രജയെ എങ്ങനെ ഉല്‍പ്പാദിപ്പിക്കാം. അതിസൂക്ഷ്മങ്ങളായ ബീജങ്ങളില്‍ നിന്ന് അത് തിരിച്ചറിയാനുള്ള കഴിവാണു അവള്‍ക്ക് വേണ്ടത്. അതില്ലെങ്കില്‍ കുടുംബനാശവും കുലനാശവും വരുത്തുന്ന ലോകകണ്ടകന്മാരായ രാവണാദികളെ അവള് പ്രസവിക്കേണ്ടി വരും. വിനയവും സൌശീല്യവും കൊണ്ട് തനിക്കും സമൂഹത്തിനും യശസ്സുണ്ടാക്കുന്ന ജനിതഘടകങ്ങള്‍ അടങ്ങിയിട്ടുള്ള ബീജമേതാണെന്ന് കണ്ടെത്തി സാത്വികമായ ഭാവത്തിലുള്ള അണ്ഡവുമായി മേളിക്കാനുള്ള അനുമതി കൊടുക്കുമ്പോള്‍ അവളിലെ സ്ത്രീത്വം പൂര്‍ണ്ണമാകുന്നു. എല്ലാ ബീജങ്ങളും എല്ലാ അണ്ഡങ്ങളും സംയോജിച്ച് പ്രജയുണ്ടാകുന്നില്ലെന്ന് അറിയുമ്പോള്‍ ഇതിന്റെ സാംഗത്യം മനസിലാകും. ഈ തത്ത്വം അറിഞ്ഞിരുന്ന പഴയ അമ്മമാര്‍ തങ്ങളുടെ മക്കളെ അതിനനുസരിച്ച് വളര്‍ത്തിയിരുന്നതായിക്കാണാം. ലോകം ആധുനികമായപ്പോള്‍ അതെല്ലാം വിട്ടു. ഇതിനെല്ലാമപ്പുറം സിന്തറ്റിക്ക് വസ്തുക്കളുടെ അമിതോപയോഗം ഓട്ടിസത്തിനു ഭൌതികമായ ഒരു കാരമാകുന്നില്ല്ലെ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കൃത്രിമവസ്തുക്കള്‍ വാര്‍ദ്ധക്യത്തേ ഉണ്ടാക്കുമെന്നാണു പണ്ടുള്ളവര്‍ വിശ്വസിച്ചിരുന്നത്. അതുകൊണ്ട് പ്രകൃതിയില്‍ നിന്നും പച്ചയായി പറിച്ചെടുക്കുന്ന സസ്യജാലങ്ങളെയാണു അവര്‍ ഭക്ഷണമാക്കിയത്. അത് ശരീരത്തെ എപ്പോഴും തരുണാവസ്ഥയില്‍ നിലനിര്‍ത്തുമെന്ന് അവര്‍ അനുഭവത്തിലൂടെ മനസിലാക്കുകയും ചെയ്തു. ഇന്ന് കൃത്രിമമായ ഭക്ഷണങ്ങളുടേയും മരുന്നുകളുടേയും ലോകത്താണു മനുഷ്യന്. സ്ത്രീകളാണെങ്കില്‍ ഇത്തരം കൃത്രിമവസ്തുക്കളുടെ വലിയൊരു ഉപഭോക്തൃസംഘം തന്നെയാണു. പരസ്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് മനസിലാകും. ഒട്ടുമിക്ക പരസ്യവും സ്ത്രീകളെ ലക്ഷ്യമാക്കിയുള്ളതാണു. ഇതില്‍ തന്നെ അവരുടെ ജൈവപരമായ അസ്വാധീനത്തിനെ മറികടക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ളവ കൂടുതല്‍ ഉപയോഗിക്കപ്പെടുന്നു എന്ന് വിചാരിക്കണം. മുഖം മിനുക്കാനും മുടിമോടിപിടിപ്പിക്കാനും രോമം നീക്കം ചെയ്യാനുമുള്ള രാസവസ്തുക്കളില്‍ പലതും ശരീരത്തിനു ഹിതകരമല്ല എന്ന് തെളിയിക്കപ്പെട്ടിട്ടുള്ളവയാണു. ത്വക്കും മസ്തിഷ്കവും ഒരേകലകള്‍ കൊണ്ട് നിര്‍മ്മിതമായിരിക്കുന്നതിനാല്‍ ത്വക്കിനു ഹിതകരമല്ലാത്തത് മസ്തിഷ്കത്തിനും ഹിതകരമായിരിക്കുകയില്ല. മസ്തിഷ്കത്തിനു ഹിതമല്ലെങ്കില്‍ അത്തരം വസ്തുക്കളുടെ ഉപയോഗം ഋണാത്മകമായി ബാധിക്കും. അത്തരം രേഖപ്പെടുത്തലുകള്‍ ജനിതകങ്ങളിലേക്ക് കൈമാറ്റപ്പെടാന്‍ സാദ്ധ്യതയുണ്ട്.ആര്‍ത്തവരോധത്തിനും ആര്‍ത്തവം തന്നെ നിര്‍ത്തിവയ്ക്കാനുമുള്ള മരുന്നുകള്‍ വിപുലമായി ഇന്ന് ഉപയോഗിക്കപ്പെടുന്നു. കൃത്രിമഹോര്‍മ്മോണുകളാണവ. ശരീരത്തിലെ ഹോര്‍മ്മോണ്‍ സന്തുലനത്തെ അത് നിശ്ചയമായും ബാധിക്കും. ഉല്ലാസയാത്രപോകാനോ, വിവാഹത്തില്‍ പങ്കെടുക്കാനോ, ആര്‍ത്തവവേദനകളില്‍ നിന്നുതന്നെ ഒഴിവാകാനോ ആണു ഇത്തരം അപകടങ്ങളില്‍ ചെന്ന് ചാടുന്നത്. കുട്ടികള്‍ ആവശ്യമായി വരുമ്പോള്‍ ആര്‍ത്തവം പുനരാരംഭിച്ചാല്‍ പോരെ എന്നാണു പല പെണ്‍കുട്ടികളുടേയും മനോഭാവം. ഇത്തരം കൃത്രിമവസ്തുക്കളുടെ ഉപഭോഗം ഓട്ടിസം ബാധിച്ച കുട്ടികള്‍ ജനിക്കാന്‍ കാരണമാകുമോ എന്നുള്ള പഠനം ആരംഭിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആയുര്‍വ്വേദത്തിനു ഇക്കാര്യത്തില്‍ യാതൊരുവിധ സംശയവുമില്ല. 1. പ്രൊഫഷന്റെ ആവശ്യത്തിനായി ബോസിനോട് വിനയാന്വിതമായി പെരുമാറുന്ന സ്ത്രീക്ക് ഭര്‍ത്താവിനോട് അത് സാധിക്കാതെ വരിക 2. തന്റെ സങ്കല്പ ലോകവും ആധുനിക ലോകവും തമ്മില്‍ പൊരുത്തപ്പെടുത്താനാകാതെ പോകുക 3. ഋണാത്മക മൂല്യങ്ങളെ തെറ്റാണന്നറിഞ്ഞുകൊണ്ട് ഉള്‍ക്കൊള്ളുക 4. വിവാഹിതരായിരിക്കെ ദാമ്പത്യേതര ബന്ധങ്ങളില്‍ ഏര്‍പ്പെടുക - വിശേഷിച്ചും ഗര്‍ഭിണിയായ ശേഷം 5. സിന്തറ്റിക്ക് വസ്തുക്കളുടെ ഉപഭോഗം 6. മത്സരം, വാശിഇവയുടെ ഒക്കെ ആകെത്തുക-അതിനു ഓട്ടിസമുള്ള കുട്ടിയുടെ സ്വഭാവം സംഭാവന ചെയ്യാനാകുമോ എന്ന് ഒന്ന് ആലോചിച്ച് നോക്കുക. ഇതൊരു നിരീക്ഷണമാണു. ശരിയോ തെറ്റ് എന്നൊന്ന് നോക്കിയാളൊ
Subscribe to:
Post Comments (Atom)
5 comments:
സാധാരണ ജീവിത സങ്കല്പങ്ങള് വിട്ട് മറ്റൊരു ഭാവാത്മക ലോകത്തില്‍ വിഹരിക്കുന്നവരാണു ഓട്ടിസം ബാധിച്ചവര്‍. പലതും കേള്‍ക്കാനോ പലതുമായി പ്രതികരിക്കാനോ അവര്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് അത്തരം മസ്തിഷ്കകേന്ദ്രങ്ങള്‍ അവര്‍ ബോധപൂര്‍വ്വം പ്രവര്‍ത്തിപ്പിക്കാതെയിരിക്കുന്നു.
പുതുമയുള്ളതാണു ഈ നിരീക്ഷണം. അതിനു ശാസ്ത്രത്തിന്റെ പിന്‍ബലം ഉണ്ടോ എന്ന് അറിഞ്ഞാല്‍ നന്നായിരുന്നു.
good post..really informative...
thanks..4 this post..
കഴിക്കുന്ന ആഹാരം തന്ന ജീവികളെ (ദൈവത്തെ അല്ല) ബഹുമാനിക്കുന്ന ഒരു സംസ്കാരം ചില ആദിവാസി സമൂഹങ്ങളില്‍ ഉണ്ട്. ആധുനിക മനുഷ്യന് തന്റെ സ്വത്വത്തെ കോര്‍പ്പറേറ്റിന് അടിയറ വെച്ചിരിക്കുകയല്ലേ. ഇനി നമുക്കെന്ത് ആത്മാര്‍ഥത?
നല്ല ലേഖനം. പാരഗ്രാഫുകള്‍ വേര്‍തിക്കാന്‍ ഒരു ലൈന്‍ വിട്ടാല്‍ വായിക്കാന്‍ കൂടുതല്‍ സുഖമുണ്ടാകും.
ഒട്ടിസത്തെ കുറിച്ചല്ലെങ്കിലും ചെറുപ്പത്തിലെ മുതിരുന്ന കുട്ടികളെ കുറിച്ച് ഞാന്‍ ഒരു ബ്ലോഗ് ചെയ്തിരുന്നു ,ഇത്രയും ഭംഗിയും സമഗ്രതയും ഉള്ള ഈ ബ്ലോഗ് കണ്ടിരുന്നെങ്കില്‍ ഞാന്‍ വെറുതെ സമയം കളയുമായിരുന്നില്ല...
namastE,
You are a deep thinker.
How come you have stopped publishing your thoughts?
Please re-start!
DKM
Post a Comment