1182 കര്‍ക്കടകം 1 / 2007 ജൂലൈ 17
ഇന്ന് കര്‍ക്കടകം ഒന്ന്. രാമായണമാസാരംഭം.
കാലത്തെ അതിജീവിച്ച് രാമകഥ തുടരുകയാണു.
പര്‍വ്വതങ്ങളും പുഴകളും ഭൂമിയിലുള്ളിടത്തോള്ളം കാലം രാമകഥ ലോകത്തില്‍ പ്രചരിക്കുമെന്നാണു
അഭിഞ്ജമതം. ആദികവിയുടെ ആദികാവ്യം - രാമായണം - അനേകം അര്‍ത്ഥ, ഭാവതലങ്ങളിലാണു ഭാരതീയരില്‍ പ്രവര്‍ത്തിക്കുന്നത്.
സാഹിത്യരസികര്‍ക്ക് സഹൃദയഹൃദയാഹ്ലാദകരവും സാരോപദേശസത്തുമായ ഒരു മഹാകാവ്യമാണു രാമായണം. തത്ത്വദര്‍ശികള്‍ക്ക് വേദാന്തരഹസ്യം. സാധകനു സാക്ഷാത്ക്കാരത്തിനുള്ള വഴികാട്ടി. ആര്യദ്രാവിഡ സംഘര്‍ഷത്തിന്റെ ചരിത്രമായാണു പാശ്ചാത്യചിന്ത പിന്‍പറ്റുന്ന നവീന ചരിത്രകാരന്മാര്‍ രാമായണത്തെ കാണുന്നത്.
എന്നാല്‍, 'ഭക്ത്യാ യുക്ത്യാ വിഭക്ത്യാ ച ജ്ഞേയം രാമായണം സ്മൃതം' എന്നാണു പൗരാണികരുടെ മതം. ഭക്തിയും യുക്തിയും വിഭക്തിയും ചേര്‍ത്ത് വച്ച് അറിയുമ്പോഴെ രാമായണതത്ത്വങ്ങളുടെ ബോധം ഉണ്ടാകൂ എന്ന് സാരം. അതിലേക്കുള്ള ചെറിയൊരു ശ്രമമാണു ചിന്താപഥത്തില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍.....
3 comments:
at first study how to type in Malayalam
wonderful effort mashe ....
Thank you for the subhaashitam, which stresses the equal importance of Bhakti, logical reasoning, and linguistic analysis. In KEraLam, there is a tendency to put down scholarship partly because of the famous VaLLattOL poem Bhaktiyum Vibhaktiyum.
When approaching the Epics and PurANa-s we need to have both emotional love for the Divine, and intellectual abiities to use reasoning AS WELL AS the ability to understand the subtle use of language in the ItihAsa-s and PurANa-s.
To worship the Divine, yes, we need only Bhakti. But to understand the Sacred Texts, we do need intellectual abilities AND samskr^tam knowledge (or a guru's guidance.)
There are no shortcuts!
DKM
Post a Comment