അറിവിന്റെ മനുഷ്യരൂപങ്ങള്‍ അനവധിയാണു.
അവര്‍ സ്പര്‍ശിച്ചാല്‍ ആ അറിവ് സ്പര്ശിക്കപ്പെടുന്നവനില് നിറയും.
ആദ്യമായി അമ്മ കൈകളില്‍ കോരിയെടുത്തപ്പോള്‍ ആ അനുഭവമുണ്ടായി.
പിന്നെ ഉപ്പും ചോറും കൂട്ടി നാവില്‍ ചേര്‍ത്തപ്പോള്‍ വീണ്ടും അതാവര്‍ത്തിച്ചു.
ആദ്യാക്ഷരം കുറിക്കാന്‍ ചെന്നിരുന്നപ്പോള്‍ ആശാന്റെ കൈകള്‍ നിറുകയില്‍ സ്പര്ശിച്ചപ്പോഴും അതുണ്ടായി.
മാതാ, പിതാ, ഗുരു.......ഇപ്പോള്‍ അവധൂതനും.
ആദിയില്‍ പൂര്‍ണ്ണമായിരുന്ന അറിവിലേക്ക് ഗുരുവിന്റെ കൈ പിടിച്ച് ഒരു യാത്ര.
നമസ്കാരം
6 comments:
ആദിയില്‍ പൂര്‍ണ്ണമായിരുന്ന അറിവിലേക്ക് ഗുരുവിന്റെ കൈ പിടിച്ച് ഒരു യാത്ര.
നമസ്കാരം
നമസ്കാരം. സ്വാഗതം.
സ്വാഗതം. നന്നായി തുടങിയിരിക്കുന്നു, അതുപോലെ തുടരുമെന്നും പ്രതീക്ഷിക്കുനു. ആശംസകള്‍
(പിന്നെ 'ഗുരു' എന്നൊക്കെ ഇവിടെ പറയുമ്പോള്‍ അല്പം സൂക്ഷിക്കുന്നത് നന്നായിരിക്കും ഇവിടെയുള്ളരില് പലരും 'ഗുരു'വിനെക്കാള്‍ വളരെ ഉയര്‍ന്ന നിലകളിലുള്ളവരാണ് )
ശിഷ്യാ, നല്ല തുടക്കം.
-സ്വാഗതം.
പ്രിയപ്പെട്ട ശിഷ്യന് സ്വാഗതം!
അജ്ഞാനതിമിരാന്ധസ്യ
ജ്ഞാനാഞ്ജനശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേ നമ:
ജപസ്തപോ വ്രതം തീര്‍ത്ഥം
യജ്ഞോദാനം തഥൈവച
ഗുരുതത്വമവിജ്ഞായാ
സര്‍വം വ്യര്‍ത്ഥം ഭവേത്പ്രിയേ!
എന്നീ ശ്രീപരമേശ്വരന്റെ വചനങ്ങളുടെയും
"ദൈവം നമ്മുടെ മുന്നിലവതരിക്കാന് ധരിക്കുന്ന ഉജ്വലമായ മുഖാവരണമത്രേ ഗുരു" എന്ന വിവേകാനന്ദസ്വാമികളുടെ വാക്കിന്റെയും പൊരുള്‍ ശിഷ്യന് തേടുകയും കണ്ടെത്തുകയും ചെയ്യട്ടെ എന്നാശംസിക്കുന്നു.
"ഗുരുര്‍ ബ്രഹ്മ ഗുരുര്‍വിഷ്ണു ഗുരുദേവ മഹേശ്വര ഗുരു സക്ഷാല്‍ പരം ബ്രഹ്മ തസ്മേം ശ്രീ ഗുരുവേ നമഹാ". എന്നു അറിയാതെ പറഞ്ഞു പോകും
Post a Comment